പി ജയരാജന്റെ ജാമ്യഹരജി 28ലേക്കു മാറ്റി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ 28ന് വാദം കേള്‍ക്കും. ഇതുസംബന്ധിച്ച് സിബിഐക്ക് കോടതി നോട്ടീസ് നല്‍കും. ജയരാജനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിനാവശ്യമായ തെളിവുകള്‍ ഉള്‍പ്പെടുന്ന സിഡി ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നു ജയരാജന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിനു മുമ്പ് ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it