പി ജയരാജനെ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് സിബിഐ നോട്ടീസ്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചികില്‍സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് സിബിഐ നോട്ടീസ്. ഹൃദ്രോഗവിദഗ്ധന്‍ ഡോ. എസ് എം അഷ്‌റഫിനാണ് നാളെ രാവിലെ 9.30ന് സിബിഐ ക്യാംപ് ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. ജയരാജന് യഥാര്‍ഥത്തില്‍ എന്ത് അസുഖമാണ് നിലവിലുള്ളതെന്നും നേരത്തേ പരിയാരത്ത് ചികില്‍സ തേടിയത് എന്തിനാണെന്നതും സംബന്ധിച്ച് വ്യക്തതവരുത്താനാണിത്.
കോടതി റിമാന്‍ഡ് ചെയ്ത ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീണ്ടും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതിനിടെ, ജയരാജന്‍ ആശുപത്രിയില്‍ കഴിയുന്നതിനെതിരേ ബിജെപി രംഗത്തെത്തി. ജയരാജന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ അനുവദിക്കുന്നതിനിടയാക്കിയ ജയില്‍ അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it