Flash News

പി ജയരാജനെ ഉപാധികളോടെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

പി ജയരാജനെ ഉപാധികളോടെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
X
jayarajan
തലശേരി :
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ ചോദ്യം ചെയ്യുന്നതിന് സിബിഐയുടെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. തലശേരി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കര്‍ശന ഉപാധികളോടെയാണ് ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.
നാളെ മുതല്‍ മൂന്നു ദിവസത്തേക്കാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി ജയരാജനെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്്്. രാവിലെ 9 മുതല്‍ വൈകീട്ട് ആറു വരെ ജയിലില്‍ വെച്ചോ ആശുപത്രിയില്‍ വെച്ചോ ചോദ്യം ചെയ്യാനാണ് അനുമതി. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങി തലശേരിയിലെ ക്യാംപ് ഓഫീസില്‍ ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കത്തിന് ഇതോടെ തിരിച്ചടിയായി.
ചോദ്യം ചെയ്യല്‍ ഭയന്നാണ് ജയരാജന്‍ ആശുപത്രിയില്‍ കഴിയുന്നതെന്നും ജയരാജന് ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചിരുന്നു.  ജയരാജന്റെ ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. ഈ മാസം പതിനൊന്നിന് ജയരാജന്റെ റിമാന്‍ഡ് കാലാവധി കഴിയും


[related]
Next Story

RELATED STORIES

Share it