kannur local

പി കെ ശ്രീമതി എംപിയുടെ പ്രാദേശിക ഫണ്ട് വിനിയോഗം 71.02 ശതമാനം



കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ ഭരണാനുമതി ലഭിച്ച 15.32 കോടിയുടെ 437 പദ്ധതികളില്‍ 8.67 കോടിയുടെ 329 പ്രവൃത്തികള്‍ ഇതുവരെ പൂര്‍ത്തിയായി. ഭരണാനുമതി കിട്ടിയ പദ്ധതികളില്‍ എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ 10 ദിവസത്തിനകം പുതുക്കി ഭരണാനുമതി വാങ്ങണമെന്ന് കലക്്ടറേറ്റില്‍ ചേര്‍ന്ന എംപി ഫണ്ട് അവലോകന യോഗം നിര്‍ദേശിച്ചു. എംപി ഫണ്ടില്‍ നിന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അനുവദിച്ച കംപ്യൂട്ടര്‍ വിതരണവും സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണവും ജൂണ്‍ 30നകം പൂര്‍ത്തിയാക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കി. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ പിഡബ്യുഡി ഇലക്‌ട്രോണിക്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. എംപി ഫണ്ടില്‍ നിന്ന് തുക അനുവദിച്ച സ്‌കൂള്‍-അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ അന്തിമഘട്ടത്തിലാണ്. എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്ത പ്രവൃത്തികളില്‍ ജൂണ്‍ 15നകം നിര്‍വഹണ ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്നും അവലോകനയോഗം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it