പി കെ റോസി അവാര്‍ഡ് സേതുലക്ഷ്മി ക്ക്

തിരുവനന്തപുരം: പി കെ റോസി സ്മാരക സമിതിയുടെ രണ്ടാമത് പി കെ റോസി സ്മാരക അവാര്‍ഡ് സിനിമാ-സീരിയല്‍ താരം സേതുലക്ഷ്മിക്ക്. അഭിനയരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
17ന് വൈകീട്ട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി എ പി അനില്‍കുമാര്‍, കെ മുരളീധരന്‍ എംഎല്‍എ, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്മാരകസമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു, സെക്രട്ടറി കുന്നുകുഴി മണി, ഖജാഞ്ചി വി രവീന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it