kannur local

പി കെ രാഗേഷ് ഉറച്ചുതന്നെ; സ്ഥാനാര്‍ഥികള്‍ രണ്ടുദിവസത്തിനകം

കണ്ണൂര്‍: വിമതപ്രവര്‍ത്തനം കാരണം ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്ത കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷ് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കവുമായി മുന്നോട്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുവര്‍ത്തിച്ച അതേ നയം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും പയറ്റാനാണ് രാഗേഷും അദ്ദേഹത്തിന്റെ അനുയായികളുടെയും തീരുമാനം. എല്‍ഡിഎഫുമായി സഹകരിക്കാതെ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണു ശ്രമം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന ഇരുമണ്ഡലങ്ങളിലും ശക്തി തെളിയിക്കുകയും അതുവഴി യുഡിഎഫിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ നേതൃത്വത്തിനു കാര്യം ബോധ്യപ്പെടുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
അതേസമയം, ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് രാഗേഷ് അനുകൂലികള്‍ പറയുന്നത്. ഒരിടത്ത് പി കെ രാഗേഷ് തന്നെ മല്‍സരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മണ്ഡലം വ്യക്തമാക്കുന്നില്ല. അഴീക്കോട് പി കെ രാഗേഷ് മല്‍സരിക്കാനാണു സാധ്യത. കണ്ണൂരില്‍ യോജിച്ച ഒരാളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സതീശന്‍ പാച്ചേനിക്കെതിരേ എ ഗ്രൂപ്പിലുണ്ടായ അമര്‍ഷം അനുകൂലമാക്കാനാവുമെന്നാണ് രാഗേഷ് അനുകൂലികളുടെ കണക്കൂകൂട്ടല്‍. അതേസമയം, യുഡിഎഫ് ക്യാംപില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത് അഴീക്കോടാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു ലീഗിലെ കെ എം ഷാജി ജയിച്ച അഴീക്കോട് മണ്ഡലത്തില്‍പെടുന്നതാണ് രാഗേഷ് അനുകൂലികള്‍ കൂടുതലുള്ള പള്ളിക്കുന്ന്.
Next Story

RELATED STORIES

Share it