Flash News

പി.കെ. മൊഹന്തി ചീഫ് സെക്രട്ടറിയാകും

പി.കെ. മൊഹന്തി  ചീഫ് സെക്രട്ടറിയാകും
X
mohandi-new
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ പി.കെ. മൊഹന്തിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫെബ്രുവരി 28 ന് വിരമിക്കേണ്ട നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ന്റെ കാലാവധി നീട്ടിനല്‍കാതെ സര്‍ക്കാര്‍ മൊഹന്തിയെ ചീഫ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ജിജി തോംസണിന്റെ കാലാവധി മൂന്നു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. കെഎസ്‌ഐഡിസി ചെയര്‍മാനായി ജിജി തോംസണ്‍ തുടരും. രണ്ടു മാസം കാലവധിയാണ് മൊഹന്തിക്ക്ഉള്ളത്്.
Next Story

RELATED STORIES

Share it