പി കെ ജയലക്ഷ്മി ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍
BY Sumeera SMR10 April 2016 5:14 AM GMT
Sumeera SMR10 April 2016 5:14 AM GMT
മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും.
സന്ദര്‍ശന പരിപാടികള്‍ രാവിലെ ഒമ്പതിന് കണിയാരം സെന്റ് ജോസഫ്സ് ടിടിഐ പരിസരത്ത് ആരംഭിക്കും. മാനന്തവാടി നഗരത്തിനോട് ചേര്‍ന്ന വിവിധ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം ഉച്ചകഴിഞ്ഞ് പയ്യംപള്ളി മേഖലയിലാണ് സ്ഥാനാര്‍ഥി എത്തുക.
മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണിയാരം, പയ്യംപള്ളി മണ്ഡലം പ്രസിഡന്റ് സണ്ണി ജോസ് ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.
വിവിധ കുടുംബയോഗങ്ങളിലും പി കെ ജയലക്ഷ്മി പങ്കെടുക്കും. നാളെ എടവക ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ലീഗ് ഹൗസില്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ വിപുലമായ യോഗം നടന്നു.
മണ്ഡലം തലത്തിലുള്ള കണ്‍വന്‍ഷനുകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരും. ഗ്രാമപ്രദേശങ്ങളിലടക്കം പ്രചാരണ പരിപാടിയുടെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT