wayanad local

പി കെ ജയലക്ഷ്മിക്കും ഒ ആര്‍ കേളുവിനും അപരന്‍മാര്‍

മാനന്തവാടി: മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളുവിനുമെതിരേ അപരന്മാര്‍ പത്രിക സമര്‍പ്പിച്ചു. ജയലക്ഷ്മിക്ക് അപരയായി പാലമൂല കോളനിയിലെ ലക്ഷ്മി, ഒ ആര്‍ കേളുവിന് അപരന്മാരായി എള്ളുമന്ദം ചായിന്മല്‍ കോളനിയിലെ കേളു, കമ്മനകൊല്ലിയില്‍ കോളനിയിലെ കേളു എന്നിവരാണ് രംഗത്തെത്തുന്നത്. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ ഓരോ വോട്ടുകളും നിര്‍ണായകമാണെന്നിരിക്കെ, അപരന്മാര്‍ ആര്‍ക്കാണ് പാരായാവുകയെന്നത് കാത്തിരുന്നു കാണണം.
മന്ത്രി പി കെ ജയലക്ഷ്മിക്ക് ഡമ്മി സ്ഥാനാര്‍ഥികളായി രണ്ടു പേരാണ് ഇന്നലെ പത്രിക നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അപ്പച്ചന്‍ കുറ്റിയോട്ടിലും തവിഞ്ഞാല്‍ പഞ്ചായത്ത് മുന്‍ മെംബര്‍ ടി കെ ഗോപിയുമാണ് ഡമ്മിയായിട്ടുള്ളത്.
ജയലക്ഷ്മിയുടെ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളുന്നതുള്‍പ്പടെയുള്ള ആശങ്കകള്‍ക്കിടയിലാണ് ഡമ്മികളെ കണ്ടെത്തുന്നതിലും കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ടായത്. ഡിസിസിയുടെ വാക്കാല്‍ നിര്‍ദേശം ബ്ലോക്ക് പ്രസിഡന്റിനായിരുന്നെങ്കിലും ജയലക്ഷ്മിയില്‍ നിന്ന് അടുത്തവൃത്തങ്ങളില്‍ നിന്നാണ് ടി കെ ഗോപിയുടെ പേര് ഉയര്‍ന്നതെന്നാണ് സൂചന. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ്‌കുമാറിനും സു ല്‍ത്താന്‍ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനും അപരന്‍മാര്‍ പത്രിക നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it