പി കെ ഗോപി മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ്; റൂബി തോമസ് വൈസ് പ്രസിഡന്റ്
BY Sumeera SMR21 Nov 2015 4:33 AM GMT
Sumeera SMR21 Nov 2015 4:33 AM GMT
മൈലപ്ര: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അഞ്ചാം വാര്‍ഡംഗം പി കെ ഗോപി (58) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി 10ാം വാര്‍ഡ് അംഗം റൂബി തോമസിനെയും തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ഗോപിക്ക് ഒമ്പത് വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സി ജോണിന് നാല് വോട്ടും ലഭിച്ചു. 13ാം വാര്‍ഡ് അംഗം തോമസ് മാത്യു ഗോപിയുടെ പേര് നിര്‍ദേശിക്കുകയും ഒന്നാം വാര്‍ഡ് അംഗം സി വി വര്‍ഗീസ് പിന്താങ്ങുകയും ചെയ്തു.
11ാം വാര്ഡിലര് നിന്ന് വിജയിച്ച സ്വതന്ത്ര അഗം സാറാമ്മ വലിയപറമ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു.
പി കെ ഗോപി രണ്ടു തവണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ വൈസ് പ്രസിഡന്റ്, ഒരു തവണ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചു. 21 വര്‍ഷമായി ഗ്രാമപ്പഞ്ചായത്ത് അംഗമാണ്. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. വൈസ് പ്രസിഡന്റായി രണ്ടാംവാര്‍ഡ് അംഗം എല്‍സി ഈശോ റൂബി തോമസിന്റെ പേര് നിര്‍ദേശിക്കുകയും ഏഴാം വാര്‍ഡ് അംഗം ഷൈജി രമേശ് പിന്താങ്ങുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി റൂബി തോമസിന് എട്ട് വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചന്ദ്രികാ സുനിലിന് നാല് വോട്ടും ലഭിച്ചു. കേരള കോണ്‍ഗ്രസ് അംഗം സി വി വര്‍ഗീസിന്റെ വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസ് (എം) വനിതാ മണ്ഡലം വൈസ് പ്രസിഡന്റാണ് റൂബി തോമസ്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT