Flash News

പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്

പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്
X
xcvcbnbm

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട കേസില്‍ പി കൃഷ്ണദാസ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് ആരോപണം. കോളജ് തുറക്കുന്നതിനായി കലക്ടര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും, ആയിരത്തിലേറെ വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമായതിനാല്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും കേസിലെ ഒന്നാം പ്രതിയായ പി കൃഷ്ണദാസ് ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് അഞ്ച് ദിവസത്തേക്ക് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. എന്നാല്‍ യോഗം 15 ന് ചേരുകയും 17 മുതല്‍ കോളജ്  തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇല്ലാത്ത യോഗത്തിന്റെ പേരില്‍ കൃഷ്ണദാസ് അനുകൂല വിധി നേടിയപ്പോള്‍ പോലിസിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എതിര്‍ത്തില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. ഇത് ഒത്തുകളിയുടെ ഭാഗമാണെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
അതേസമയം കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളോടാണ് താന്‍ പങ്കെടുക്കാന്‍ ആവശ്യപെട്ടതെന്നും, കോളജ് ചെയര്‍മാന്‍ എന്ന നിലയില്‍ പി കൃഷ്ണദാസിനെ താന്‍ പ്രത്യേകം യോഗത്തിലേക്കു ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it