പി കശ്യപിന്റെ ഒളിംപിക് മോഹം പൊലിഞ്ഞു

ന്യൂഡല്‍ഹി: മുന്‍ ഒളിംപ്യനും കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവുമായ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം പി കശ്യപിനു ജൂണില്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സ് നഷ്ടമാവും. പരിക്കിനെത്തുടര്‍ന്നാണ് താരത്തിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്.
ഈ മാസം നടക്കാനിരിക്കുന്ന മലേസ്യന്‍ സൂപ്പര്‍ സീരീസ്, സിംഗപ്പൂര്‍ ഓപണ്‍ ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്തി ഒളിംപിക്‌സ് യോഗ്യത കരസ്ഥാമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കശ്യപ്. എന്നാല്‍ പരിക്ക് വില്ലനായതോടെ ഈ ചാംപ്യന്‍ഷിപ്പുകളില്‍ നിന്നു താരത്തിനു വിട്ടുനില്‍ക്കേണ്ടിവന്നു.
കരിയറിലെ ഏറ്റവും വലിയ പരിക്ക് അലട്ടുന്ന കശ്യപ് എത്രയും പെട്ടെന്ന് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ''പരിക്ക് ഞാന്‍ കരുതിയതിനേക്കാള്‍ ഭീകരമാ ണ്. ഈ മാസം ഒരു ടൂര്‍ണമെ ന്റില്‍പ്പോലും എനിക്കു കളിക്കാനാവില്ല. ആദ്യഘട്ട ചികില്‍സാവേളയില്‍ രണ്ടാഴ്ച കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഇതില്‍ പിഴവുപറ്റിയതില്‍ കടുത്ത നിരാശയും ദുഃ ഖവും എനിക്കുണ്ട്''- കശ്യപ് നിരാശയോടെ പറഞ്ഞു.
Next Story

RELATED STORIES

Share it