Flash News

പി എ അനീബിനെ വെറുതെവിട്ടു



കോഴിക്കോട്: പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ മാധ്യമ പ്രവര്‍ത്തകനെ കോടതി വെറുതെവിട്ടു. സവര്‍ണ ഫാഷിസത്തിനെതിരേ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍സേനാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് ലേഖകന്‍ പി എ അനീബിനെ ഇതിനിടെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ടൗണ്‍ പോലിസ് ചാര്‍ജ് ചെയ്ത കേസിലാണു കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്് കോടതി അനീബിനെ കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെവിട്ടത്. 2016 ജനുവരി ഒന്നിനാണു കേസിനാസ്പദമായ സംഭവം. സംഘര്‍ഷം റിപോര്‍ട്ട് ചെയ്യുന്നതിനിെട അനീബിനെ കസ്റ്റഡിയില്‍ എടുത്ത പോലിസ് സ്‌റ്റേഷനിലെത്തിച്ച് അദ്ദേഹത്തെ ഭീകരമായി മര്‍ദിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകനാണെന്നു ബോധ്യപ്പെട്ടതോടെ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലിസ് നിരീക്ഷിച്ചുവരുന്ന ആളാണെന്നും വിശദീകരിച്ച് കസ്റ്റഡിയെ ന്യായീകരിക്കാനായി ശ്രമം. ഈ രീതിയില്‍ കേസ് എടുക്കാന്‍ മുതിര്‍ന്നെങ്കിലും പത്രപ്രവര്‍ത്തക യൂനിയന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും പ്രതിഷേധം കാരണം പോലിസ് ഈ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്നു പോലിസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു എന്നതായി കുറ്റം. അനീബിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. അനീബിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ മര്‍ദിച്ച പോലിസ് നടപടിക്കെതിരേ സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.അനീബിന് വേണ്ടി അഡ്വ. കെ പി രാജഗോപാല്‍, അഡ്വ. പി അബിജ ഹാജരായി.
Next Story

RELATED STORIES

Share it