പി എഫ് പലിശ 8.7 ശതമാനം

ന്യുഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശ 8.7 ശതമാനമായി ധനമന്ത്രാലയം അംഗീകരിച്ചു. പി എഫ് ഓര്‍ഗനൈസേഷന്റെ നയരൂപീകരണ സമിതിയായ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ന്റെ നിര്‍ദേശം അവഗണിച്ചാണ് നടപടി. 2015-16 കാലയളവില്‍ 8.8 ശതമാനം പലിശ നല്‍കണമെന്നായിരുന്നു സിബിടിയുടെ നിര്‍ദേശം. എന്നാല്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനാണ് പലിശ 8.7 ശതമാനമാക്കിയതെന്ന് തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ലോക്‌സഭയെ അറിയിച്ചു.അതേസമയം, പലിശ നിരക്ക് കുറച്ച ധനമന്ത്രാലയത്തിന്റെ നടപടിക്കെതിരേ ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന ബിഎംഎസ് രംഗത്തെത്തി. പിഎഫിന്റെ പ്രവര്‍ത്തനങ്ങളിലുള്ള കൈയേറ്റമാണിതെന്നും പിഎഫ് ഓഫിസുകള്‍ക്ക് മുമ്പില്‍ നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ് പറഞ്ഞു.
Next Story

RELATED STORIES

Share it