kannur local

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നാറ്റ്പാക് സംഘം പരിശോധിച്ചു

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ വാഹനാപകടങ്ങള്‍ അടിക്കടി ഉണ്ടാവുന്നതിനെക്കുറിച്ച് പഠിക്കാനും അപകടരഹിത മേഖലയാക്കാനും നാറ്റ്പാക് സംഘം വീണ്ടും പരിശോധന നടത്തി. ടി വി രാജേഷ് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.പീരക്കാംതടം, ചെറുതാഴം പഞ്ചായത്ത് ഓഫിസ് ജങ്, മണ്ടൂര്‍, ഭാസ്‌കരന്‍ പീടിക, അടുത്തില, എരിപുരം ട്രാഫിക് ഐലന്റ്, പഴയങ്ങാടി, താവം, വെള്ളറങ്ങല്‍, ചെറുകുന്ന്, പള്ളിച്ചാല്‍, ചെറുകുന്ന് തറ, കണ്ണപുരം, ഇരിണാവ് പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സംഘം കഴിഞ്ഞ ഒരുവര്‍ഷ കാലയളവില്‍ നടന്ന അപകടങ്ങളെ സംബന്ധിച്ച് അവലോകനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ, നാറ്റ്പാക് സയന്റിസ്റ്റ് ബി സുബിന്‍, റോഡ് സേഫ്റ്റികണ്‍സള്‍ട്ടന്റ് ടി വി ശശികുമാര്‍, കെഎസ്ടിപി പ്രൊജക്റ്റ് മാനേജര്‍ എന്‍ നരസിങ്കം സന്നിഹിതരായി. കെഎസ്ടിപി റോഡിനെ അപകടരഹിത മേഖലയാക്കി മാറ്റാനാവശ്യമായ വിശദമായ പദ്ധതി തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ബസ്സിടിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ട മണ്ടൂര്‍ അപകടത്തിനു ശേഷം കഴിഞ്ഞ മാസം പരിശോധന നടത്തിയ നാറ്റ്പാക് സംഘം, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കാനുമാണ് വീണ്ടുമെത്തിയത്. വിപുലമായ പദ്ധതി രണ്ടാഴ്ചക്കകം തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. അപകടങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയെ റോഡ് സേഫ്റ്റി കോറിഡോര്‍ ആക്കി മാറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്ഥലം എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it