Cricket

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടി കുശാല്‍; കടുവകളെ തല്ലിത്തളര്‍ത്തി ശ്രീലങ്ക

പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടി കുശാല്‍; കടുവകളെ തല്ലിത്തളര്‍ത്തി ശ്രീലങ്ക
X

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ലീഡിലേക്ക്. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്ത 513 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 504 എന്ന ശക്തമായ നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ബംഗ്ലാദേശിന്റെ സ്‌കോറിനെ മറികടക്കാന്‍ ലങ്കയ്ക്ക് ഒമ്പത് റണ്‍സുകൂടി മതി. രോഷന്‍ സില്‍വ (87), ദിനേശ് ചണ്ഡിമാല്‍ (37) എന്നിവരാണ് ക്രീസില്‍.
നേരത്തെ മൂന്നാം ദിനം ഒരു വിക്കറ്റിന് 187 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ് ഡിസില്‍വയ്‌ക്കൊപ്പം (173) കുശാല്‍ മെന്‍ഡിസും (196) സെഞ്ച്വറി കണ്ടെത്തിയതാണ് കരുത്തായത്. ഇരുവര്‍ക്കും ഇരട്ട സെഞ്ച്വറി നഷ്ടമായെങ്കിലും തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ടീമിന് അടിത്തറ പാകിയാണ് ഇരുവരും മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ 308 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരവരും ചേര്‍ന്ന് സമ്മാനിച്ചത്. മൂന്നാം വിക്കറ്റില്‍ സില്‍വയ്‌ക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടും മെന്‍ഡിസ് പടുത്തുയര്‍ത്തി.  തന്റെ 23ാം ജന്‍മദിനത്തിലായിരുന്നു മെന്‍ഡിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം.
Next Story

RELATED STORIES

Share it