Flash News

പിറകില്‍ നിന്ന് കുതിച്ച് ബാഴ്‌സലോണ

പിറകില്‍ നിന്ന് കുതിച്ച് ബാഴ്‌സലോണ
X


ഗിപുസ്‌കോവ (സ്‌പെയിന്‍): ഒരു ഗോള്‍ പിറകില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ എതിര്‍പോസ്റ്റില്‍ നിക്ഷേപിച്ച് ലാലിഗയില്‍ ബാഴ്‌സ വിജയക്കുതിപ്പ് തുടരുന്നു. ശനിയാഴ്ച റയല്‍ സോഷിഡാഡിന്റെ മടയില്‍ ചെന്ന് പോരടിച്ച ബാഴ്‌സ അവരെ 2-1ന് പരാജയപ്പെടുത്തിയാണ് വീണ്ടും വിജയം കണ്ടെത്തിയത്്. സൂപ്പര്‍ താരം ലൂയിസ് സുവാരസും ഉസ്മാനെ ഡെംബലെയുമാണ് ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടത്. അറിറ്റ്‌സ് എലുസ്റ്റോണ്ടോയാണ് റയല്‍ സോഷിഡാഡിനായി വല കുലുക്കിയത്.
63 മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ കരുത്തുകാട്ടിയത്. ജയത്തോടെ നാല് കളികളില്‍ നിന്ന് 12 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ലൂയിസ് സുവാരസിനെയും ഉസ്മാനെ ഡെംബലെയെയും മുന്നില്‍ നിര്‍ത്തിയാണ് കോച്ച ഏണസ്റ്റോ വാല്‍വര്‍ഡെ ബാഴ്‌സയെ കളിപ്പിച്ചത്. മല്‍സരത്തിലെ 12ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് സോഷിഡാഡിന്റെ ഗോള്‍ പിറക്കുന്നത്. തുടര്‍ന്ന് സമനിലയ്ക്കായി പരിശ്രമിച്ച ബാഴ്‌സയ്ക്ക് ഗോള്‍ കണ്ടെത്താന്‍ 63ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സാമുവല്‍ ഉംറ്റിറ്റിയുടെ അസിസ്റ്റില്‍ ലൂയിസ് സുവാരസാണ് ടീമിന് സമനില നല്‍കിയത്. മൂന്ന് മിനിറ്റുകള്‍ക്കകം ഉസ്മാനെ ഡെംബലെ കൂടി ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സ വിജയപ്രതീക്ഷ കൈവരിച്ചു.പിന്നീട് ഗോളുകള്‍ പിറക്കാതെ വന്നതോടെ 2-1ന്റെ ജയം ബാഴ്‌സയ്ക്ക് സ്വന്തം.
Next Story

RELATED STORIES

Share it