kozhikode local

പിരിച്ചുവിട്ട ജീവനക്കാരി കോടതിവിധിയിലൂടെ തിരിച്ചെത്തി

പയ്യോളി: തിക്കോടി പഞ്ചായത്തിലെ കരാര്‍ ജീവനക്കാരി രണ്ട് ദിവസത്തിനകം കോടതി വിധിയിലൂടെ ഓഫീസില്‍ തിരിച്ചെത്തി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റ എന്‍ട്രി ജീവനക്കാരിയായ എം പി ഷീബയാണ് പിരിച്ച് വിടലിന് ശേഷം തിരിച്ചെത്തിയത്. പതിനൊന്ന് വര്‍ഷമായി ജോലി ചെയ്ത് വരുന്ന ഷീബയുടെ കരാര്‍ കാലാവധി പുതുക്കേണ്ടതില്ലെന്ന് മെയ് 30ന് ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതിയാണ് തീരുമാനമെടുത്തത്. കരാര്‍ പുതുക്കുന്നതിനെ യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് ഷീബയെ പിരിച്ച് വിടേണ്ടി വന്നത്.
ദീര്‍ഘ കാലം ജോലി ചെയ്ത് വന്ന ജീവനക്കാരിയെ കാരണം കൂടാതെ പിരിച്ച് വിടുന്ന നീക്കത്തിന്നെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it