malappuram local

പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല; ധര്‍ണാ സമരം തുടരുന്നു

എടപ്പാള്‍: കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക് ഷോപ്പില്‍ നിന്നും പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളവും ലഭിച്ചില്ല. അവസാന പ്രവൃത്തി ദിവസം സാധാരണയായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇന്നലെ ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇക്കഴിഞ്ഞ 24 വരെ ഈ തൊഴിലാളികള്‍ വര്‍ക്ക് ഷോപ്പിലെ ടയര്‍ റീ ട്രെഡിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്നു.
എം പാനല്‍ ജീവനക്കാര്‍ ദിവസത്തില്‍ 12 ടയറുകള്‍ റീട്രേഡ് ചെയ്യണമെന്ന നിര്‍ദേശത്തെ  തുടര്‍ന്നായിരുന്നു തൊഴിലാളികള്‍ 25 മുതല്‍ ധര്‍ണാ സമരം ആരംഭിച്ചത്. അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ച് ജീവനക്കാരെ ദ്രോഹിക്കുന്ന കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ ജീവനക്കാര്‍ സമരം തുടര്‍ന്നതോടെ നാലു ദിവസം മുമ്പേയാണ് 24 ജീവനക്കാരെ വര്‍ക്ക് ഷോപ്പില്‍നിന്നും പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ഉത്തരവ് കൈപ്പറ്റിയ ജീവനക്കാര്‍ അന്നുമുതല്‍ വര്‍ക്ക് ഷോപ്പിനു മുന്നില്‍ ധര്‍ണാ സമരം ആരംഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it