പിന്നാക്ക സമുദായ പ്രാതിനിധ്യം: ജൂലൈ 31നു മുമ്പ് വിവരങ്ങള്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലെ പിന്നാക്ക സമുദായ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 31നു മുമ്പ് എല്ലാ വകുപ്പുകളും പിന്നാക്ക സമുദായ കമ്മീഷന്റെ വെബ് പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ചെയര്‍മാനായ ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനായി എല്ലാ വകുപ്പുകളും മൂന്നു ദിവസത്തിനകം ഒരു നോഡല്‍ ഓഫിസറെ നിയോഗിക്കേണ്ടതാണ്. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രൂപീകരിച്ചതാണ് ഉന്നതാധികാര സമിതി. മുഖ്യമന്ത്രി ചെയര്‍മാനായ സമിതിയുടെ വൈസ് ചെയര്‍മാന്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലനാണ്. പിന്നാക്ക സമുദായ പ്രാതിനിധ്യം സംബന്ധിച്ച് ജൂലൈ 31നു ശേഷം ഉന്നതാധികാര സമിതി അവലോകനം നടത്തും.
Next Story

RELATED STORIES

Share it