പിന്നാക്ക- ന്യൂനപക്ഷഅവകാശങ്ങള്‍ ഹനിക്കുന്നു: മെക്ക

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് എറണാകുളത്ത് ചേര്‍ന്ന മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. പിന്നാക്ക-ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായ സമീപകാല സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു. ജനുവരി എട്ടിന് സെക്രേട്ടറിയറ്റിനു മുമ്പില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കുന്ന ബഹുജന ധര്‍ണ വിജയിപ്പിക്കാനും തീരുമാനിച്ചു. ആക്റ്റിങ് പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. സി ബി കുഞ്ഞുമുഹമ്മദ്, റഷീദ് മംഗലപ്പള്ളി, എ ഐ മുബീന്‍, കെ എം ഉമര്‍ മുള്ളൂര്‍ക്കര പങ്കെടുത്തു.
Next Story

RELATED STORIES

Share it