പിന്തുണ യുഡിഎഫിനെന്ന് സൂചന നല്‍കി കത്തോലിക്കാ സഭ

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ യുഡിഎഫിനാണെന്ന സൂചന നല്‍കി കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യില്‍ വന്ന ലേഖനമാണ് തിരഞ്ഞെടുപ്പിലെ പിന്തുണ യുഡിഎഫിനാണെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. യുഡിഎഫിന്റെ മദ്യനയത്തെ ശ്ലാഘിച്ചും എല്‍ഡിഎഫിന്റെ മദ്യവര്‍ജനത്തില്‍ സംശയം പ്രകടപ്പിച്ചുമാണ് പത്രത്തിന്റെ മുഖലേഖനം ആരംഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മദ്യാനുകൂലികളും മദ്യവിരുദ്ധരും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. കെ കരുണാകരന്റെ മകള്‍ പത്മജയ്ക്ക് തൃശൂരിലെ സ്ഥാനാര്‍ഥിത്വം ഒരു ചരിത്ര നിയോഗവും സുവര്‍ണാവസരവുമായി മാറുമെന്ന് ലേഖനം പറയുന്നു.
Next Story

RELATED STORIES

Share it