പിന്തുണ തേടി ബിജെപി നേതാക്കള്‍ കെ എം മാണിയുടെ വീട്ടില്‍

കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ പിന്തുണ തേടി ബിജെപി നേതാക്കള്‍ ചെയര്‍മാന്‍ കെ എം മാണിയുടെ പാലായിലെ വസതിയിലെത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്, രാജ്യസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെയാണ് ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നുമാണ് കേരളാ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും പ്രതികരണം. എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കൃഷ്ണദാസിന്റെ കൂടിക്കാഴ്ചയെന്നാണ് സൂചന.
കഴിഞ്ഞ തവണ ബിജെപിക്ക് മികച്ച വോട്ട് ലഭിച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. എന്നാല്‍, ഇപ്പോള്‍ സഖ്യകക്ഷിയായ ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മാണി വിഭാഗത്തിനു മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നതിനാലാണ് കൂടിക്കാഴ്ച ചര്‍ച്ചയാവുന്നത്.
Next Story

RELATED STORIES

Share it