പിന്തുണതേടി കോടിയേരി ബിഷപ് ഹൗസില്‍

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പിന്തുണതേടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് ഹൗസിലെത്തി. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് കോടിയേരി ജില്ലാസെക്രട്ടറി എ സി മൊയ്തീനോടൊപ്പം ബിഷപ് ഹൗസിലെത്തിയത്. അരമണിക്കൂറോളം ഇവിടെ ചിലവഴിച്ച കോടിയേരി ബിഷപ്പുമൊത്ത് പ്രാതല്‍ കഴിച്ചു. അതേസമയം, രാഷ്ട്രീയമൊന്നും ചര്‍ച്ചചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും സിപിഎം വിശദീകരിച്ചു.
Next Story

RELATED STORIES

Share it