Flash News

പിതൃത്വം തേടിയെത്തിയ ഇന്ത്യക്കാരന് ദുബയ് പോലീസിന്റെ സഹായം

ദുബയ്:  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയ യു.എ.ഇ. പൗരനായ പിതാവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരന് ദുബയ് പോലീസിന്റെ സഹായം. 40 വര്‍ഷം മുമ്പ് മാതാവിനെ വിവാഹം കഴിച്ച് ഉപേക്ഷിച്ച പോന്ന പിതാവിനെ തേടിയാണ് അസദ്  ദുബയിലെത്തിയത്. വര്‍ഷങ്ങളോളം ബന്ധമില്ലാത്തതിനാല്‍ മാതാവ് ഇന്ത്യന്‍ കോടതിയില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് ഖത്തറില്‍ കഴിയുകയാണ്. മാതാപിതാക്കളുടെ വിവാഹ കരാരും പിതാവിന്റെ പഴയ പടവുമായാണ് അസദ് ദുബയിലെ നായിഫ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പിതാവ് പോലീസില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ 33ആം വയസ്സില്‍ 1974 ല്‍ ആണ് വിവാഹം കഴിച്ചത്. ഖത്തറില്‍ കഴിയുന്ന അസദ് മാതാവിന്റെ ഇപ്പോഴുള്ള ബന്ധത്തിലുള്ള സഹോദരങ്ങളുടെ സഹായത്തോടെയാണ് യു.എ.ഇ. അഭ്യന്തര മന്ത്രാലയവുമായി ആദ്യം ബന്ധപ്പെട്ടത്. അന്വേഷണത്തില്‍ അസദിന്റെ പിതാവ് 13 വര്‍ഷം മുമ്പ് മരണപ്പെട്ടതായും അദ്ദേഹത്തിന് മറ്റൊരു ഭാര്യയില്‍ ഒരു ആണ്‍ കുട്ടിയും 5 പെണ്‍കുട്ടികളുമുണ്ടെന്ന് ദുബയ് പോലീസിന്റെ മനുഷ്യാവകാശ വിഭാഗം മേധാവി ഡോ. മുഹമ്മദ് അല്‍ മുര്‍ പറഞ്ഞു. അതേ സമയം ഡി.എന്‍.എ. പരിശോധനയില്‍ അസദ് പോലീസുകാരന്റെ മകനല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അസദ് കൊണ്ട് വന്ന രേഖകള്‍ ശരിയല്ലെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് സോഷ്യല്‍ സപ്പോര്‍ട്ട് സെക്ഷന്‍ വിഭാഗം മേധാവി ഫാത്തിമ അല്‍ കിന്തി പറഞ്ഞു. അതേ സമയം മാതാവും മറ്റു സഹോദരങ്ങളുമായി ഡി.എന്‍.എ. പരിശോധന നടത്തി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അസദ് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it