wayanad local

പിതാവ് 'പരീക്ഷാ' ചൂടില്‍; മകന് നൂറുമേനി വിജയം

കല്‍പ്പറ്റ: പിതാവ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മല്‍സരച്ചൂടില്‍ മുഴുകുമ്പോള്‍ മകന് എസ്എസ്എല്‍സി പരീക്ഷയില്‍ ഉജ്ജ്വല വിജയം. കല്‍പ്പറ്റ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്റെ മകന്‍ഗൗതം പ്രകാശാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികവ് പുലര്‍ത്തിയത്. മുണ്ടേരി ഗവ. വിഎച്ച്എസ്‌സിയിലെ വിദ്യാര്‍ഥിയാണ് ഗൗതം പ്രകാശ്.
ഈ സ്‌കൂളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ രണ്ടു പേരില്‍ ഒരാളാണ് ഗൗതം. ഒരു വിഷയത്തിലും പ്രത്യേക ട്യൂഷന്‍ ഇല്ലാതെയാണ് ഗൗതം പ്രകാശ് എ പ്ലസുകള്‍ വാരിക്കൂട്ടിയത്. സ്‌കൂളിലെ പഠനം മാത്രമായിരുന്നു ആശ്രയം. നാലു വരെ കല്‍പ്പറ്റ ഗവ. എല്‍പി സ്‌കൂളിലായിരുന്നു പഠനം.
പാഠ്യേതര രംഗത്തും ഈ മിടുക്കന്‍ സജീവമാണ്. സ്റ്റുഡന്റ് പോലിസ് കാഡറ്റ് അംഗമാണ്. ക്വിസ് മല്‍സരം, വായനമല്‍സരം എന്നിവയിലും നിരവധി സമ്മാനങ്ങള്‍ ഗൗതം പ്രകാശ് നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it