പിതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കുട്ടികള്‍ ആശുപത്രിയില്‍

പത്തനംതിട്ട: പിതാവ് ബ്ലേഡ് കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വിപിന്‍(10) രണ്ടാം ക്ലാസ് വിദ്യാര്‍ഥി വിമല്‍(ഏഴ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഇവരെ ചികില്‍സിക്കുന്ന ഡോ. ഉജ്ജ്വല്‍ സിങ് പറഞ്ഞു. വിനോദ് സ്വന്തം കഴുത്തിലും ബ്ലേഡ് കൊണ്ട് മുറിവേലല്‍പ്പിച്ചിട്ടുണ്ട്. മദ്യ ലഹരിയിലാണ് ഇയാള്‍ കൃത്യം ചെയ്തതെന്ന് ഭാര്യ അനിത പറഞ്ഞു. മദ്യപിച്ചെത്തുന്ന വിനോദ് പലപ്പോഴും വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും അനിത പറഞ്ഞു. രണ്ട് മാസത്തോളമായി അനിത സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മക്കളെ അനിതക്കൊപ്പം വിടാന്‍ വിനോദ് തയ്യാറായില്ല. മക്കളെയും കൂട്ടി ഭാര്യ വീട്ടിലെത്തിയ വിനോദ് അവിടെ വച്ചാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Next Story

RELATED STORIES

Share it