Flash News

പിതാവ് ഓടിച്ച ലോറിയ്ക്കടിയില്‍പ്പെട്ട് മകന്‍ മരിച്ചു

കാസര്‍കോഡ് : പിതാവ് ഓടിച്ച ലോറിയ്ക്കടിയില്‍പ്പെട്ട് ക്ലീനറായ മകന്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ മുള്ളേരിയ കാറടുക്കയിലാണ് സംഭവം.
കര്‍ണാടക ബള്‍ത്തങ്ങാടി കറമ്പാറിലെ മുഹമ്മദ് റിസ്വാന്‍ (21) ആണ് മരിച്ചത്.  ബള്‍ത്തങ്ങാടിയിലെ മരമില്ലില്‍ നിന്നും കോഴിക്കോട്ടേക്ക്് മരം കൊണ്ടിറക്കി മടങ്ങും വഴി കാടകം വളവിനടുത്തുവെച്ച്് ലോറിയുടെ അടിയില്‍ നിന്നും ശബ്ദം കേട്ടതിനെത്തുടര്‍ന്ന് റിസ്വാനോട് ലോറി ഓടിച്ചിരുന്ന പിതാവ് താഴെയിറങ്ങി പരിശോധിക്കാനാവശ്യപ്പെട്ടു. റിസ്വാന്‍ ലോറിയുടെ അടിയിലിറങ്ങി പരിശോധിക്കവേ ലോറി മുന്നോട്ടു നീങ്ങിയാണ് അപകടം. ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് റിസ്വാന്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു.
Next Story

RELATED STORIES

Share it