Flash News

പിതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ നാട്ടിലേക്ക് മടങ്ങി

പിതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ നാട്ടിലേക്ക് മടങ്ങി
X
കൊളംബോ: ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ പിതാവ് അജ്ഞാതരുടെ
വെടിയേറ്റു മരിച്ചു.ഇതേ തുടര്‍ന്ന് പരമ്പരക്കായി വെസ്റ്റിന്‍ഡീസില്‍ ശ്രീലങ്കന്‍ ദേശീയ ടീമിനൊപ്പമായിരുന്ന ധനഞ്ജയ ഡിസില്‍വ നാട്ടിലേക്ക് മടങ്ങി.



ഡിസില്‍വയുടെ പിതാവ് രഞ്ജന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാവാണ്. കൊളംബോയ്ക്കടുത്ത് രത്മലനയില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലുംഇതുവരെ ആരേയും പിടികൂടിയിട്ടില്ല.
Next Story

RELATED STORIES

Share it