Flash News

പിതാവിനെ വൃദ്ധസദനത്തിലാക്കി : അനേ്വഷണത്തിന് ഉത്തരവ്



തിരുവനന്തപുരം: നഗരമധ്യത്തില്‍ വീടുള്ള 73കാരനെ ഏക മകന്‍ വൃദ്ധസദനത്തില്‍ താമസിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി നാലാഴ്ചയ്ക്കകം വിശദമായ അനേ്വഷണ റിപോര്‍ട്ട് ഹാജരാക്കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു.ഗുജറാത്തിലെ ഇന്ത്യന്‍ പെട്രോ കെമിക്കല്‍സ് കോര്‍പറേഷനില്‍ അസി. എന്‍ജിനീയറായിരുന്ന കവടിയാര്‍ സ്വദേശി എസ് വിജയകുമാരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് അനേ്വഷണം. ആരോഗ്യപരമായി മോശം അവസ്ഥയിലായ വയോധികനെ പാറശാല ചെറുവാരക്കോണത്തുള്ള വൃദ്ധസദനത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. പിതാവിന്റെ പേരിലുള്ള വീട്ടില്‍ മകനും കുടുംബവു മാണ് താമസിക്കുന്നത്.  ഒരു ഓട്ടോമൊബീല്‍ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി നോക്കുകയാണ് വിജയകുമാരന്‍ നായരുടെ മകന്‍. ആരോരുമില്ലാത്തവരും മനോദൗര്‍ബല്യമുള്ളവരും താമസിക്കുന്ന സ്ഥലത്താണ് തന്നെ താമസിപ്പിച്ചിരിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. ആറു മാസത്തിനകം തിരികെ കൊണ്ടുപോവാമെന്നു പറഞ്ഞ് 2013ലാണ് തന്നെ വൃദ്ധസദനത്തില്‍ എത്തിച്ചതെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it