kozhikode local

പിതാവിനു കരള്‍രോഗം; ഒരുനേരത്തെ ആഹാരത്തിന് റോഡരികില്‍ പായസവുമായി കുരുന്നുകള്‍

താമരശ്ശേരി: പിതാവിനു കരള്‍ രോഗം വന്നു കിടപ്പിലായതോടെ അന്നംതേടി പായസ വില്‍പനയുമായി കുരുന്നുകള്‍.  കോഴിക്കോട് പുതുപ്പാടി സ്വദേശികളായ 13 കാരനായ ഫാസിലും 10 വയസ്സുകാരന്‍ റിഫാനുമാണ് വയനാടന്‍  ചുരത്തില്‍ മധുരം വിറ്റ് കൈപ്പേറിയ ജീവിതത്തില്‍ നിന്നു കരകയറാനുള്ള ശ്രമം നടത്തുന്നത്. അവധി ദിവസങ്ങളില്‍ പായസം വിറ്റ് കിട്ടുന്ന തുഛമായ സംഖ്യയാണ് ഏഴംഗ കുടുംബത്തിന്റെ ജീവന്‍ നില നിര്‍ത്തുന്നത്.  പുതുപ്പാടി കൈതപ്പൊയിലില്‍ നിന്നു വിഹാഹം കഴിച്ച് വാടക വീട്ടില്‍ താമസമാക്കിയ കോഴിക്കോട് നല്ലളം സ്വദേശിയായ നൗഫല്‍ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന്റെ പിടിയിലാണ്.
ആറ് മക്കളില്‍ മൂത്ത മകളെ ഒരു വര്‍ഷം മുമ്പ് വിവാഹം ചെയ്തയച്ചു. ഇനിയുള്ളത് പറക്കമുറ്റാത്ത അഞ്ച് മക്കളാണ്. ചെറിയ ജോലിചെയ്യാന്‍ പോലും  കഴിയാതായതോടെ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത നൗഫലിന്റെയും കുടുംബത്തിന്റെയും ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാരുടെ സഹായം തേടേണ്ടി വന്നു.
രോഗം കിഡ്‌നിയിലേക്കും ബാധിച്ചുവെന്നും കരള്‍ മാറ്റിവക്കാന്‍ 30 ലക്ഷംവേണമെന്നുമാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത നൗഫല്‍ മരണത്തെ സ്വാഗതം ചെയ്യുകയാണ്.
മരണം വരെയുള്ള ചികില്‍സക്കും നിത്യ വൃത്തിക്കുമുള്ള പണം കണ്ടെത്താന്‍ ഈ പിതാവിന് പറക്കമുറ്റാത്ത രണ്ട് മക്കളെ റോഡിലേക്കിറക്കേണ്ടി വുന്നു. സുമനസ്സുകളായ നാട്ടുകാരുടെ സഹായം ഇവര്‍ക്ക് തെല്ല് ആശ്വാസമാവുന്നു. ഏഴംഗ കുടുംബത്തിന്റെ ജീവിത ചെലവിനും നൗഫലിന്റെ ചികില്‍സയ്ക്കും ഈ സഹായങ്ങള്‍ എങ്ങുമെത്തില്ല. കരുണ വറ്റാത്ത മനസ്സിന്റെ ഉടമകളുടെ സഹായത്തിനാണ് ഇവര്‍ ഇരുകയ്യും നീട്ടി കാത്തിരിക്കുന്നത്. നൗഫലിന്റെ അക്കൗണ്ട് നമ്പര്‍: 67345670181, ഐഎഫ്്്എസ്്്‌സി കോഡ്്് എസ്ബിടിആര്‍ 0001217 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈങ്ങാപ്പുഴ ബ്രാഞ്ച്്.
Next Story

RELATED STORIES

Share it