പിണറായി സര്‍ക്കാര്‍ നാടിന്റെ ശത്രു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

മലപ്പുറം: സ്വന്തം കിടപ്പാടം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം തല്ലിച്ചതച്ച പിണറായി സര്‍ക്കാര്‍ നാടിന്റെ തന്നെ ശത്രുവാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ വണ്ടൂര്‍ അഭിപ്രായപ്പെട്ടു.
വികസനമെന്ന പേരില്‍ കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും കീറിമുറിച്ച് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. സ്വന്തം പുരയിടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുവാനോ അവര്‍ക്ക് നീതി ലഭ്യമാക്കുവാനോ ഇതുവരെയും ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച് സമരങ്ങളെ ഒതുക്കി കളയാമെന്നത് ഭരണകൂടങ്ങളുടെ വ്യാമോഹമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. ടി ഹബീബ, സൈഫുന്നീസ എടരിക്കോട്, ആബിദ തിരൂര്‍, ബുഷ്‌റ എടരിക്കോട്, ആസ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it