Flash News

പിണറായി ഗെയില്‍ സ്‌പോണ്‍സേഡ് മുഖ്യമന്ത്രി : എസ്ഡിപിഐ



കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രതിഷേധത്തിനും തരിമ്പും വില കല്‍പ്പിക്കാതെ പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിക്കു പിന്നില്‍  ഗെയിലിന്റെ സാമ്പത്തിക സ്വാധീനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്് പി അബ്ദുല്‍ മജീദ് ഫൈസി. ഗെയിലിന്റെ സ്‌പോണ്‍സേഡ്് മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗെയ്ല്‍ പൈപ്പ്‌ലൈനിനെതിരേ ഒരുമാസമായി നടന്നുവരുന്ന ജനകീയ സമരം സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിന്റെ തലേദിവസം തന്നെ, എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നും വിരട്ടലുകള്‍ക്കു സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന് അടിവരയിടുന്നതാണ്.  2013ല്‍ ഗെയിലിനെതിരേ യാത്ര സംഘടിപ്പിച്ചപ്പോള്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അശ്‌റഫിന് 50 കോടി രൂപ ഗെയില്‍ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ അത് ഉപേക്ഷിച്ചു സമരവുമായി മുന്നോട്ടു പോയി. ഇപ്പോള്‍ ഗെയിലിന് അനുകൂലമായി നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്കു പണം ലഭിച്ചിട്ടുണ്ടാവും. ഗെയില്‍ പ്രവൃത്തി നിര്‍ത്തിവയ്പിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.
Next Story

RELATED STORIES

Share it