Flash News

പിണറായി കോര്‍പറേറ്റുകളുടെ ഉപകരണം : എസ്ഡിപിഐ



കോഴിക്കോട്: ഗെയില്‍ പദ്ധതിയിലൂടെ കോര്‍പറേറ്റ് മോഹങ്ങള്‍ക്ക് കുട പിടിക്കുന്ന പിണറായി അവരുടെ ഉപകരണമായി അധപ്പതിച്ചെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം. സ്വാതന്ത്ര്യസമര കാലത്തെ ബ്രിട്ടിഷ് പോലിസിന്റെ നടപടിയെയാണ് ഇന്നലെ എരഞ്ഞിമാവിലെ പിണറായിയുടെ പോലിസ് നടപടി അനുസ്മരിപ്പിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കു നേരെയാണ് പോലിസ് അതിക്രമം അഴിച്ചുവിട്ടത്. തങ്ങളുടെ മണ്ണും സുരക്ഷയും കവരുന്ന വികലമായ വികസനം വിഭാവനം ചെയ്യുന്ന ഒരു പദ്ധതിക്കു നേരെ ജനങ്ങള്‍ സമരം ചെയ്യുക സ്വാഭാവികമാണ്. അതിനെ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനു പകരം ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ മറന്നു കോര്‍പറേറ്റുകളുടെ ചട്ടുകമായി മാറിയ പിണറായി വിജയന്‍ ജനങ്ങളുടെ കോടതിയെ മറക്കേണ്ടെന്നും പ്രസ്താവന ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it