kozhikode local

പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: ഷാനിമോള്‍ ഉസ്മാന്‍



വടകര: വിദ്യാര്‍ഥികള്‍ക്ക് മാന്യമായി പഠിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാതെ മാനേജ്‌മെന്റുകളെ സംരക്ഷിച്ചുകൊണ്ടുള്ള സമീപനമാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. വടകരയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ് നടത്തിയ 48 മണിക്കൂര്‍ ഉപവാസത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാരിന്റെ ഈ നയം മൂലമാണ് ജിഷ്ണുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കാത്തതും കൊലപാതക കുറ്റം ചുമത്തിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്തതും. ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്ന പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. പി കെ രാഗേഷിന് ഷാനിമോള്‍ ഉസ്മാന്‍ നാരങ്ങാനീര് നല്‍കി നിരാഹാരം  സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന്്പി കെ രാഗേഷ് പറഞ്ഞു. ചടങ്ങില്‍ അനൂപ് വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ ബാലനാരായണന്‍, ഐ മൂസ, ശശിധരന്‍ കരിമ്പനപാലം, കമനീഷ് എടക്കുടി,  നജ്മല്‍, ശ്രീജേഷ് ഊരത്ത്, കെപി ബിജു, പ്രിന്‍സ് ആന്റണി, മനോജ് വടകര, അജ്മല്‍, അര്‍ജുന്‍, അര്‍ഷാദ്, ടി വി സുധീര്‍കുമാര്‍, മുരുകദാസ്, ജംഷി, ബിനു കാരോളി, നിഷാദ്, അഖില്‍, ഹരികൃഷ്ണന്‍, അജ്‌നാസ്, ബവിത്ത് മലോല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it