Flash News

പിണറായിയുടെ പോലീസില്‍ വിശ്വാസം;ആര്‍എസ്എസിന്റെയും പോലീസിന്റെയും കാക്കിയുടെ നിറം ഒന്ന്:ശോഭാ സുരേന്ദ്രന്‍

പിണറായിയുടെ പോലീസില്‍ വിശ്വാസം;ആര്‍എസ്എസിന്റെയും പോലീസിന്റെയും കാക്കിയുടെ നിറം ഒന്ന്:ശോഭാ സുരേന്ദ്രന്‍
X


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസില്‍ പൂര്‍ണ വിശ്വാസമാണുള്ളതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പോലീസിന്റെയും ആര്‍എസ്എസിന്റെയും കാക്കിയുടെ നിറം ഒന്നാണെന്ന് ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും ബിജെപിക്ക് പൂര്‍ണ വിശ്വാസമാണുള്ളത്. അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വാസത്തിലാണ് കേരളത്തിലെത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള പോലീസിനെ വിശ്വാസത്തിലെടുക്കാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it