Flash News

പിണറായിക്കും മോദിക്കും ട്രംപിനും ഒരേ നിലപാടെന്ന് രാജാജി മാത്യൂ തോമസ്‌

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിലെ പ്രധാന കക്ഷികളായ സിപിഎം-സിപിഐ പോര് പാര്‍ട്ടി സമ്മേളനങ്ങളിലൂടെ മൂര്‍ഛിക്കുന്നു. ഇരു പാര്‍ടികളുടെയും ജില്ലാസമ്മേളനങ്ങളില്‍ പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലകളും കടന്നാക്രമണങ്ങളുമാണ് നടന്നുവരുന്നത്. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ മുഖപത്രത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യൂ തോമസ് പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണു വിമര്‍ശിച്ചത്.മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഒരേ സമീപനമാണെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഇത്തരം സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തങ്ങള്‍ക്ക്് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതുമൂലം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുകയെന്ന കൃത്യമായിട്ടുള്ള ധാരണയോടുകൂടിയാണ് കേരളത്തിലെ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഭരണസംവിധാനവും ഇതുതന്നെയാണ്് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സമീപനവും ഇതാണ്. അത് വളരെ അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. ട്രംപും നേരേന്ദ്രമോദിയും പിണറായി വിജയനും ഒരുപോലെ പെരുമാറുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും രാജാജി മാത്യു തോമസ് പറഞ്ഞു. ഏതെങ്കിലും കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കടക്കൂ പുറത്ത് എന്നുപറഞ്ഞതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it