പിഡിപി- ബിജെപി നേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണും

സ്വന്തം  പ്രതിനിധിശ്രീനഗര്‍: ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് പിഡിപി-ബിജെപി നേതാക്കള്‍ സംയുക്തമായി ഇന്ന് ഗവര്‍ണറെ കാണുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ഗവര്‍ണറോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളി. ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് ഗവര്‍ണറെ കാണുക. പിഡിപിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരു പാര്‍ട്ടികളും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നു യോഗത്തില്‍ പങ്കെടുത്ത ജിതേന്ദ്രസിങ് അറിയിച്ചു.ജമ്മുകശ്മീരില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തി ല്‍ രൂപീകരിക്കാനിരിക്കുന്ന മന്ത്രിസഭയില്‍ ബിജെപി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാവും. വെള്ളിയാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി നേതാവായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍മ ല്‍ സിങിനെ യോഗം നാമനിര്‍ദേശംചെയ്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മ പറഞ്ഞു. മുന്‍മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം കാരണം ജനുവരി എട്ടുമുതല്‍ സംസ്ഥാനം ഗവര്‍ണറുടെ ഭരണത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെഹബൂബയും നടത്തിയ ചര്‍ച്ചയിലാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്. ഇരു പാര്‍ട്ടികളും തമ്മില്‍ ഒരുവര്‍ഷം മുമ്പ് രൂപീകരിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ രൂപീകരണമെന്നും പുതിയ നിബന്ധനകള്‍ ഒന്നുമില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. മുഫ്തി മന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായിരുന്നു നിര്‍മല്‍ സിങ്.
Next Story

RELATED STORIES

Share it