Idukki local

പിഡബ്ല്യൂഡി എന്‍ജിനീയറെ നാട്ടുകാര്‍ തടഞ്ഞുവച്ചു

തൊടുപുഴ: മൂലമറ്റം-ഇലപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തൊടുപുഴയില്‍ പിഡബ്ല്യൂഡി അസിസ്റ്റന്റ് എന്‍ജിനീയറെ തടഞ്ഞുവച്ചു. റോഡുനിര്‍മാണം അകാരണമായി നീണ്ടുപോയതില്‍ പ്രതിഷേധിച്ചാണ് മൂലമറ്റം-ഇലപ്പള്ളി നിവാസികളായ യുവാക്കള്‍ തൊടുപുഴയിലെ എക്‌സിക്യൂട്ടിവ് എന്‍്ജിനീയറുടെ കാര്യാലയത്തിലെത്തിയത്. തുടര്‍ന്ന് മുട്ടം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയെറെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് ഇവരെ പിന്നീട് പോലിസ് അറസ്റ്റുചെയ്തുനീക്കി. മൂലമറ്റത്തു നിന്ന് വാഗമണ്‍ വഴി കുമളിവരെ നീളുന്ന സംസ്ഥാന പാതയില്‍ ഇലപ്പള്ളി ഭാഗത്ത് മൂന്നുകിലേമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. ഇവിടെ റോഡിന്റെ പുനര്‍നിര്‍മാണത്തിന് ഇരുപത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ റോഡുനിര്‍മാണത്തിന് സ്വകാര്യ വ്യക്തി കരാര്‍ ഏറ്റെടുത്തുവെങ്കിലും നിര്‍മാണം ആരഭിച്ചില്ല. നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവാണ് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഇതിനിടെ റോഡിന്റെ നിര്‍മാണത്തിന് സഹായം നല്‍കാമെന്നേറ്റ് നാട്ടുകാരും രംഗത്ത് വന്നിരുന്നു. മെറ്റിലിന് വിലവര്‍ദ്ധിച്ചെന്ന കാരണം പറഞ്ഞ് നിര്‍മാണം വീണ്ടും നിലച്ചു.
എറ്റവുമൊടുവില്‍ ടാര്‍ ലഭ്യമല്ല എന്നകാരണമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നു നാട്ടുകാര്‍ പറയുന്നു. ഈസ്റ്ററിനു ശേഷം നിര്‍മാണം ആരംഭിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ഇന്നലെ പ്രവര്‍ത്തിദിനമായിരുന്നിട്ടും റോഡ് നിര്‍മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ കാണാതെ വന്നതോടെ നാട്ടുകാര്‍പ്രതിഷേധവുമായി തൊടുപുഴയിലെ പിഡബ്ല്യൂഡി എക്‌സിക്യൂട്ടിവ് എന്‍്ജിനീയറുടെ മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. റോഡിന്റെ നിര്‍മാണം രണ്ടാഴ്ച്ചകൂടി വൈകുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞതോടെ നാട്ടുകാര്‍ പ്രകോപിച്ചു.
ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായെത്തിയവര്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ഓഫിസില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. നിര്‍മാണം ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചാലേ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറുകയുള്ളു എന്നായിരുന്നു ഇവരുടെ നിലപാട്. പ്രതിഷേധം വര്‍ധിച്ചതോടെ ഉച്ചയോടെ ഇവിടെ നിര്‍മാണസാമഗ്രികള്‍ എത്തിച്ച് റോഡിന്റെ പുനര്‍നിര്‍മാര്‍ണം ആരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കിയവരെട പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it