Cricket

പിടിമുറുക്കി കംഗാരുപ്പട

പിടിമുറുക്കി കംഗാരുപ്പട
X


അഡലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്സില്‍ ആസ്‌ത്രേലിയയ്ക്ക് മുന്‍ തൂക്കം. മൂന്നാം ദിനമായ ഇന്നലെ ഓസീസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ട് 227 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ നാലു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 268 റണ്‍സിന്റെ ലീഡാണ് ഓസീസിനുള്ളത്. മൂന്നു  വീതം റണ്‍സെടുത്ത പീറ്റര്‍ഹാന്‍സ്‌കോമ്പും നഥാന്‍ ലിയോണുമാണ് ക്രീസില്‍. മൂന്നാം ദിനം ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയില്‍ ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ രണ്ട് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ പതിയും മുമ്പ് 11ാം ഓവറില്‍ ജെയിംസ് വിന്‍സിനെ (2) നഷ്ടമായി. പിന്നാലെ വന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനും (9) കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ഇത്തവണ വിക്കറ്റ് ലഭിച്ചത് പാറ്റ് കുമ്മിന്‍സിന്.   സ്‌കോര്‍ 80 ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും നഷ്ടമായി. 37 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്ക് ലിയോണിന്റെ പന്തില്‍ ഓസീസ് ക്യാപ്റ്റനു പിടി നല്‍കി ക്രീസ് വിട്ടു. അധികം ൈവകാതെ ഡേവിഡ് മലാനെയും (19) ഇംഗ്ലണ്ടിന് നഷ്ടമായി. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്കായിരുന്നു അല്‍പമെങ്കിലും ടീമിന് വേണ്ടി പിടിച്ചു നില്‍ക്കാനായത്.  മധ്യ നിരയില്‍  മോയിന്‍ അലിയും(25) ജോണി ബെയര്‍‌സ്റ്റോവും(21) ക്രിസ് വോക്‌സും(36) മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് അല്‍പമെങ്കിലും സ്‌കോറിങ് കൂട്ടുന്നതില്‍ നിര്‍ണായകമായി. അരങ്ങേറ്റക്കാരന്‍ ക്രെയ്ഗ് ഓവര്‍ട്ടന്‍ പുറത്താകാതെ 41 റണ്‍സെടുത്തെങ്കിലും പിന്നീട് വന്നവര്‍ക്ക് ഈ ഓള്‍റൗണ്ടറിന് മികച്ച പിന്തുണ നല്‍കാനായില്ല. ജെയിംസ് ആല്‍ഡേഴ്‌സനും (0) സ്റ്റുവര്‍ട്ട് ബ്രോഡും(3) നിരാശ നല്‍കി. ആസ്‌ത്രേലിയയ്ക്കു വേണ്ടി നഥാന്‍ ലിയോണ്‍ നാലും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ 215 റണ്‍സിന്റെ ലീഡുമായിറങ്ങിയ ആസ്‌ത്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ബാന്‍ഡ്‌ക്രോഫ്റ്റിനെ (€4) നഷ്ടമായി. ഓപണര്‍ വാര്‍ണറും (14) ഉസ്മാന്‍ കവാജയും (20) ക്യാപ്റ്റന്‍ സ്മിത്തും (6) നിലയുറപ്പിക്കും മുമ്പേ ഗാലറിയിലേക്ക് മടങ്ങി. ഇംഗ്ലണ്ടിനു വേണ്ടി ആന്‍ഡേഴ്‌സനും വോക്‌സും രണ്ട് വീതം വിക്കറ്റുകള്‍ കരസ്ഥമാക്കി.
Next Story

RELATED STORIES

Share it