thrissur local

പിടികൂടിയ ആള്‍ മോഷണക്കേസിലെ പ്രതിയെന്ന്

കുന്നംകുളം: കുന്നംകുളം ബസ്റ്റാന്റില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയയാള്‍ നഗരത്തിലും സമീപ പ്രദേശത്തും വിവിധ  മോഷണ കേസ്സുകളില്‍ പ്രതിയാണെന്ന്  പോലീസ് കണ്ടെത്തി, വയനാട് കല്‍പ്പറ്റ ചെറുവിളപുത്തന്‍ വീട്ടില്‍ മാധവന്‍ നാടാര്‍ മകന്‍ ജോയ് 49 നെയാണ് എസ.പി.യുടെ സ്‌പെഷ്യല്‍ െ്രെഡവ് ഡ്യൂട്ടിക്കിടെ കുന്നംകുളം പോലീസ് പിടികൂടിയത്.    കുന്നംകുളം സ്‌റ്റേഷന്‍ പരിധിയില്‍ കാണിപ്പയ്യൂരിലും ശാസ്ത്രി നഗര്‍ , നെഹ്‌റു നഗര്‍ , അക്കിക്കാവ് , കമ്പിപ്പാലം എന്നിവിടങ്ങളിലെ   6 ഓളം വീടുകളില്‍ മോഷണം നടത്തിയ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു .  മറ്റു ജില്ലകളിലും സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും  പോലീസ് പറഞ്ഞു. . പിടികൂടിയതിനെ തുടര്‍ന്ന് നടന്ന പരിശേധനയില്‍ ഇയാളുടെ  ബാഗില്‍ നിന്നും മോഷണത്തിനായി ഉപയോഗിക്കുന്ന  2 ലിവറുകള്‍, ഗ്ലൗസ്,വാച്ച്, തുടങ്ങിയവ കണ്ടെടുത്തു. പകല്‍ സമയത്ത് ആള്‍പാര്‍പ്പിലാത്ത വീടുകള്‍ കണ്ടെത്തി രാത്രി  വീടുകളില്‍ പോയി മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്ന്  പോലീസ് പറഞ്ഞു. എസ്.ഐ.യു.കെ.ഷാജഹാന്‍, ജൂനിയര്‍ എസ്.ഐ.ആര്‍.ശ്രീകുമാര്‍,എസ്.നിഖില്‍, സി.പി.ഓ മാരായ ആരിഫ്, സുമേഷ്, ആഷിഷ്, ഷിനു, െ്രെകംബ്രാഞ്ച് ഉദ്യോഗ്സ്ഥരായ രാഗേഷ്, സുദേവ് എന്നിവര്‍ ആടങ്ങിയ സംഘമാണ് പ്രത്യേക പരിശേധനക്കിടെ  ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it