Flash News

പിടിഎ റഹീമിന്റെ കാര്‍ സ്വര്‍ണക്കടത്ത് പ്രതിയുടെ സമ്മാനമെന്ന് ആരോപണം



കോഴിക്കോട്: പിടിഎ റഹീം എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ സമ്മാനമെന്ന് ആരോപണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി നബീ ല്‍ അബ്ദുല്‍ ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് എംഎല്‍എയുടെ പേരിലുള്ള കെഎല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറെന്ന് കേസിലെ ഒന്നാംപ്രതിയായ ഷഹബാസ് ആരോപിക്കുന്ന വാര്‍ത്ത ഇന്നലെ ഒരു സ്വകാര്യ ചാനലാണു പുറത്തുവിട്ടത്.കാറിനു വേണ്ട പണം ചെക്കായാണു നല്‍കിയതെന്നും നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും ഷഹബാസ് ആരോപിക്കുന്നു.2013 നവംബര്‍ നാലിനാണ് തലശ്ശേരി ആര്‍ടിഒ ഓഫിസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. രണ്ടു മാസത്തിനു ശേഷം 2014 ജനുവരി മൂന്നിന് എംഎല്‍എയുടെ അടുത്ത ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്കും 2014 ജൂണ്‍ എട്ടിന് ലുഫ്ത്തി പിടിഎ റഹീം എംഎല്‍എയുടെ പേരിലേക്കും മാറ്റി. വാഹനം സമ്മാനമായി നല്‍കിയതാണെന്ന ആരോപണം മറികടക്കാനായിരുന്നു ഇതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it