പിഞ്ചുബാലന്‍ കുഴല്‍ക്കിണറില്‍ വീണു

പൂനെ: നാലുവയസ്സുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. പൂനെ ജില്ലയിലെ ശിരൂര്‍ താലൂക്കില്‍പ്പെട്ട മന്ദ്വാന്‍ ഗ്രാമത്തിലാണു സംഭവം. കര്‍ഷകത്തൊഴിലാളിയുടെ മകന്‍ സുനില്‍മോര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നുവരുകയാണ്. ഓക്‌സിജന്‍ എത്തിക്കുന്നുണ്ടെന്നും കുട്ടി അതിനോട് പ്രതികരിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it