Flash News

പിഞ്ചുകുഞ്ഞ് കുഴല്‍ക്കിണറില്‍ വീണു



ഹൈദരാബാദ്: തെലങ്കാനയിലെ വിക്കറബാദ് ജില്ലയില്‍ 14 മാസം പ്രായമായ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സഹോദരിയുമൊത്ത് കളിക്കുമ്പോള്‍ യാദൃച്ഛികമായി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു കുട്ടി. കൃഷിയിടത്തിലെ 60 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടിവീണത്. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള രക്ഷാസംഘങ്ങള്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവരുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുക്കാനാണ് ശ്രമം. കുട്ടിക്ക് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. കുട്ടിയെ നിരീക്ഷിക്കാന്‍ കുഴല്‍ക്കിണറില്‍ കാമറയും ഇറക്കിയിട്ടുണ്ടെന്ന് ചെവേല പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീധരന്‍ റെഡ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it