Flash News

പിഞ്ചുകുഞ്ഞിനെതിരേ നഴ്‌സുമാരുടെ ക്രൂരത: നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം

പിഞ്ചുകുഞ്ഞിനെതിരേ നഴ്‌സുമാരുടെ ക്രൂരത: നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം
X
ജിദ്ദ: പിഞ്ചുകുഞ്ഞിനെതിരേ നഴ്‌സുമാരുടെ ക്രൂരത. മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്.

കുഞ്ഞിന്റെ മുഖത്ത് കൈകള്‍കൊണ്ട് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് നഴ്‌സുമാരുടെ ക്രൂരത പുറം ലോകം അറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ നടപടിയെടുക്കാന്‍ സൗദി ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.  സംഭവത്തില്‍ ഉള്‍പ്പെട്ടവരേ കണ്ടെത്തി ശിക്ഷിക്കാനും നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it