Kollam Local

പിക്കപ്പ് വാനിലെ യാത്രക്കാരെ ബസ് യാത്രക്കാര്‍ മര്‍ദ്ദിച്ചതായി പരാതി



ചവറ: പിക്കപ്പ് വാനിലെ യാത്രക്കാരെ ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി  ചവറ പോലിസില്‍ പരാതി നല്‍കി. പിക്കപ്പ് വാന്‍ ഡ്രൈവര്‍ നീണ്ടകര പരിമണം പാറയില്‍ പുതുവല്‍ വീട്ടല്‍ കണ്ണന്‍ (27),ബന്ധുക്കളായ കാവനാട് മണ്ണേശേരി പടിഞ്ഞാറ്റതില്‍ ഹരികൃഷ്ണന്‍ (20), സഹോദരന്‍ യദുകൃഷ്ണന്‍ (17) എന്നിവരാണ് മര്‍ദ്ദിച്ചതായി കാണിച്ച് പരാതി നല്‍കിയത്. ദേശീയപാതയില്‍ നീണ്ടകരക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക രണ്ടോടെയായിരുന്നു സംഭവം. കൊല്ലത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്തിന് ശേഷം ചവറ തെക്കുംഭാഗത്തേക്ക് ടൂറിസ്റ്റ് ബസ് വരുന്നതിനിടിയില്‍ നീണ്ടകരയില്‍ ആളിനെയിറക്കി. ഇതിനു ശേഷം വാഹനം മുന്നോട്ടെടുക്കുന്നതിനിടയില്‍ ഇതേ ദിശയില്‍ വന്ന പിക്കപ്പ് വാന്‍ ബസില്‍ ചെറുതായി ഉരസി. തുടര്‍ന്ന് ബസ് ഡ്രൈവറും പിക്കപ്പ് വാന്റെ  ഡ്രൈവറും തമ്മില്‍ പ്രശ്‌നം പറഞ്ഞ് പരിഹരിക്കുന്നതിനിടിയില്‍ ബസിലെ യാത്രക്കാരായ ചിലര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് പേരും നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി
Next Story

RELATED STORIES

Share it