Flash News

പികെയുടെ പ്രചാരണത്തിനായി ആമിര്‍ഖാന്‍ ഐഎസ്‌ഐയുടെ സഹായം തേടിയിയെന്ന് സുബ്രഹ്മണ്യം സ്വാമി

പികെയുടെ പ്രചാരണത്തിനായി ആമിര്‍ഖാന്‍ ഐഎസ്‌ഐയുടെ സഹായം തേടിയിയെന്ന് സുബ്രഹ്മണ്യം സ്വാമി
X
Subramanian-Swamy-PTI

മുംബൈ : താന്‍ അഭിനയിച്ച പികെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി  ബോളിവുഡ് താരം ആമിര്‍ഖാന്‍  പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ സഹായം തേടിയിരുന്നുവെന്ന്് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ''താന്‍ ആമിര്‍ഖാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് വലിയപ്രാധാന്യം നല്‍കാറില്ല. പികെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി  അദ്ദേഹം
ഐഎസ്‌ഐയുടെ സഹായം തേടിയിരുന്നുവെന്ന് എനിക്കറിയാം. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണവും ആമിര്‍ നല്‍കിയിട്ടില്ല'' എന്നാണ് സ്വാമി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ അംബാസിഡറായി നിന്നുകൊണ്ട്് തന്റെ ഭാര്യ രാജ്യത്ത് സുരക്ഷിതയല്ലെന്ന് പറയുന്നത് ശരിയല്ല. സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക്് പോകാം എന്നും സ്വാമി പറഞ്ഞു.രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ഖാനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായ പ്രതിഷേധമഴിച്ചുവിട്ടിരുന്നു.
ആമിര്‍ തന്റെ ഭാര്യയെ ഇന്ത്യയുടെ അന്തസിനെക്കുറിക്കുറിച്ച് പഠിപ്പിക്കണം എന്ന ബി ജെപി നേതാവ് റാം മാധവിന്റെ പ്രസ്താവനയോട് പ്രതികരണമെന്നവണ്ണമാണ് സ്വാമി ആമിറിനെക്കുറിച്ച് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നും ആമിര്‍ഖാനെ മാറ്റി പകരം അമിതാഭ്' ബച്ചനെ ഈയടുത്ത ദിവസം നിയമിച്ചിരുന്നു.
Next Story

RELATED STORIES

Share it