പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള എല്ലാ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസംകൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ പിഎസ്‌സിക്ക് നല്‍കും. ഇക്കാര്യത്തില്‍ പിഎസ്‌സിയാവും അന്തിമതീരുമാനമെടുക്കുക.
ഇതുപ്രകാരം ജൂണ്‍ 30ന് കാലാവധി അവസാനിക്കുന്ന 300ഓളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടും. 24ന് ആരംഭിക്കുന്ന 14ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it