palakkad local

പിഎസ്‌സി പ്രവര്‍ത്തനം പ്രശംസനീയം: എ കെ ബാലന്‍

പാലക്കാട്: കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് നിയമ-സാംസ്—കാരിക മന്ത്രി എ കെ ബാലന്‍. സര്‍ക്കാര്‍ ജോലി സ്വപ്—നമായി കൊണ്ടുനടക്കുന്ന യുവാക്കള്‍ പിഎസ്‌സിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിവും യോഗ്യതയും സംവരണവും അടിസ്ഥാനമാക്കി നിയമനം നടപ്പാക്കുന്ന സമാനമായ സ്ഥാപനം കേരളത്തിലില്ല. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ ജില്ലാ പിഎസ്‌സി ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പിഎസ്‌സി പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നിലാണ്. സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 64,982 നിയമന ശുപാര്‍ശകളാണ് പിഎസ്‌സിയിലൂടെ സാധ്യമായതെന്ന് മന്ത്രി അറിയിച്ചു. അമ്പതിനായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം നാല്‍പതിനായിരത്തോളം നിയമനങ്ങള്‍ പിഎസ്‌സി വഴി നടക്കുന്നുണ്ട്.
നിയമന പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാന്‍ ഒരുപരിധി വരെ പിഎസ്‌സിക്ക് കഴിയുന്നുണ്ട്. എന്നാല്‍, വര്‍ഷംതോറും ഉണ്ടാവുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധനവും ജോലിഭാരവും ആനുപാതികമായി ഉദ്യോഗസ്ഥരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പിഎസ്‌സിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. ഇതുകണക്കിലെടുത്ത്് സര്‍ക്കാര്‍ 120 പുതിയ തസ്തികകള്‍ പിഎസ്—സിക്ക് അനുവദിച്ചിട്ടുണ്ട്്. പരമാവധി വേഗത്തില്‍ പിഎസ്‌സി ഓഫിസിന്റെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രി പിഡബ്യൂഡി അധികൃതരോട് ആവശ്യപ്പെട്ടു.
കേരള പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍, ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ വി രഞ്ജിത്ത്, കമ്മീഷനംഗങ്ങളായ പി ശിവദാസന്‍, സിമ്മി റോസ്—ബെല്‍ ജോണ്‍, അഡ്വ. എം കെ രഘുനാഥന്‍, ടി ആര്‍ അനില്‍കുമാര്‍, മുഹമ്മദ് മുസ്തഫ കടമ്പോട്, പി എച്ച് ഇസ്മയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it