wayanad local

പിഎസ്‌സി ഒഴിവ് റിപോര്‍ട്ട് ചെയ്യിക്കാന്‍ കണക്കെടുപ്പുമായി ഡിവൈഎഫ്‌ഐ

കല്‍പ്പറ്റ: 2018 മാര്‍ച്ച് 30ന് കാലാവധി അവസാനിക്കുന്ന എല്‍ജിഎസ്, എല്‍ഡി ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് എല്ലാ ജില്ലകളിലും പരമാവധി നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസുകളിലെത്തി ഒഴിവുകളുടെ കണക്കെടുപ്പ് നടത്തി. ഡിഡിപി, ഡിഡിഇ, ഐടിഡിപി, റവന്യൂ ഓഫിസുകളില്‍ നിന്നാണ് ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ പി ഷിജു എന്നിവരുടെ നേതൃത്വത്തില്‍ കണക്കെടുത്തത്. തുടര്‍ന്ന് എഡിഎമ്മുമായി ചര്‍ച്ച നടത്തി. എല്ലാ വകുപ്പുകളില്‍ നിന്നും റിപോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം പി എം ശംസുദ്ദീന്‍, ഗിരീഷ്, ജാബിര്‍ പങ്കെടുത്തു.
നിലവിലുള്ള മുഴുവന്‍ ഒഴിവുകളും 27നു മുമ്പ് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരിക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഓഫിസുകളില്‍ നേരിട്ടെത്തി കണക്കുകള്‍ ശേഖരിച്ച ശേഷം വിവരാവകാശ നിയമ പ്രകാരവും തസ്തികകളുടെയും ഒഴിവുകളുടെയും നിയമനത്തിന്റെയും കണക്കുകള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it